ABOUT US

BLOCK RESOURCE CENTER , BALARAMAPURAM 


കേരളത്തിന്റെ തെക്കേ അറ്റത്തോടു ചേർന്ന് നഗരാതിർത്തിക്കു പുറത്ത് തിരുവനന്തപുരം ജില്ലയിലെ അഞ്ച്  ഗ്രാമ പഞ്ചായത്തുകളും തിരുവനന്തപുരം കോർപ്പറേഷനും ചേർന്ന് രൂപപ്പെടുന്നതാണ് ബാലരാമപുരം ബ്ലോക്ക് . ബാലരാമപുരം, അതിയന്നൂർ , പള്ളിച്ചൽ , കോട്ടുകാൽ , വെങ്ങാനൂർ എന്നിവയാണ്  ബാലരാമപുരം ബ്ലോക്കിൽ വരുന്ന ഗ്രാമ പഞ്ചായത്തുകൾ. കേരളത്തിന്റെ  ചരിത്രത്തിലും സംസ്കാരത്തിലും സ്ഥാനം പിടിച്ച പല ഭൂപ്രദേശങ്ങളും ഇവിടെയുണ്ട്. പല സാമൂഹ്യ വിപ്ലവങ്ങൾക്കും സാക്ഷ്യം വഹിച്ച ഭൂമി. കടലോരവും സമതലവും മലകളുമുള്ള ഭൂപ്രകൃതി. നാനാജാതി മതസ്ഥർ , വ്യത്യസ്തങ്ങളായ തൊഴിൽ ചെയ്യുന്നവർ, ജീവിത സാഹചര്യങ്ങളിൽ വൈവിധ്യം പുലർത്തുന്നവർ... എല്ലാം കൊണ്ടും കേരളീയ സമൂഹത്തിന്റെയും ഭൂപ്രകൃതിയുടെയും നേർക്കാഴ്ചയാണ് ഈ ബ്ലോക്ക്‌. വിദ്യാഭ്യാസത്തിനായി സാമൂഹ്യവിപ്ലവം നയിച്ച ശ്രീ.അയ്യൻകാളിയുടെ ജന്മ ഗൃഹവും ഈ ബ്ലോക്കിലെ വെങ്ങാനൂരിലാണ്. ജില്ലാ പ്രാഥമിക വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതിയുടെ തുടക്കം 19.04.1997 ലെ അധ്യാപക പരിശീലനത്തോടെയായിരുന്നു. 19.4.1997 മുതൽ 24.5 1997 വരെ ഗവ.യു.പി.എസ് നേമത്ത് വച്ചായിരുന്നു പരിശീലനം നൽകിയത്. 25.5.1997 ൽ ഗവ.എൽ.പി.എസ് അവണാകുഴിയിലെ ഒരു ക്ലാസ്സ് റൂമായിരുന്നു ആദ്യ BRC ഓഫീസും പരിശീലന ഹാളും. 1999 മേയ് 10 ന് BRC യുടെ പുതിയ ഓഫീസ് ഔപചാരികമായി ഉദ്ഘാടനം ചെയ്യപ്പെട്ടു. ആദ്യത്തെ അഡ്മിനിസ്ട്രേറ്റീവ് കോ-ഓർഡിനേറ്റർ ഡോ.ഹെപ്സി ജോയി ആയിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ